പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള മോക്ഡ്രില്ലുമായി അഗ്‌നിരക്ഷാസേന
കാഞ്ഞങ്ങാട്: ഭക്ഷണസാധനങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടമൊഴിവാക്കാനുള്ള പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള മോക് ഡ്രില്ലുമായി അഗ്‌നിരക്ഷാസേന. ച്യൂയിഗം തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുന്നത് കാട്ടികൊടുത്താണ് മോക്ഡ്രില്‍ അരങ്ങേറിയത്. ശരിക്കുള്ള സംഭവമാണെന്ന് കരുതി സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി. പിന്നീടാണ് അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കാനുള്ള പ്രഥമശുശ്രൂഷയെ കുറിച്ചുള്ള ബോധവല്‍ക്കരണമാണെന്ന് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി. സുധീഷ്, പി.ജി. ജീവന്‍, ഇ.ടി മുകേഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ കെ.പി […]

കാഞ്ഞങ്ങാട്: ഭക്ഷണസാധനങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടമൊഴിവാക്കാനുള്ള പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള മോക് ഡ്രില്ലുമായി അഗ്‌നിരക്ഷാസേന.
ച്യൂയിഗം തൊണ്ടയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തുന്നത് കാട്ടികൊടുത്താണ് മോക്ഡ്രില്‍ അരങ്ങേറിയത്. ശരിക്കുള്ള സംഭവമാണെന്ന് കരുതി സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ പരിഭ്രാന്തരായി.
പിന്നീടാണ് അത്യാവശ്യ ഘട്ടങ്ങളില്‍ നല്‍കാനുള്ള പ്രഥമശുശ്രൂഷയെ കുറിച്ചുള്ള ബോധവല്‍ക്കരണമാണെന്ന് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി. സുധീഷ്, പി.ജി. ജീവന്‍, ഇ.ടി മുകേഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ കെ.പി നസീര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ സുരേഷ്ബാബു, എം.കെ ഷാജി, അബ്ദുല്‍സലാം, എച്ച്. അരുണ്‍ കുമാര്‍, പി.പി പ്രദീപ് കുമാര്‍ എന്നിവരും സഹായികളായെത്തി.