രണ്ടുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍പാത്രം അഗ്‌നിരക്ഷാസേന അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്തെ രണ്ടു വയസ്സുള്ള കുട്ടിയുടെ തലയില്‍ കുടുങ്ങിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം അഗ്നി രക്ഷാ സേന ഷിയേര്‍സ്, ഷീറ്റ് കട്ടര്‍ എന്നിവ ഉപയോഗിച്ച് മുറിച്ച് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. കാഞ്ഞങ്ങാട് പിങ്ക് പൊലീസിന്റെ വാഹനത്തില്‍ കോവിഡ് ബാധിച്ച് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരെ പരിശോധിക്കാനായി പോകും വഴി പിങ്ക് വാഹനത്തെ തടഞ്ഞു നിര്‍ത്തിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ എസ്.ഐ രമണി, സുചിത്ര, രേഷ്മ എന്നിവരാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്ക് […]

കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്തെ രണ്ടു വയസ്സുള്ള കുട്ടിയുടെ തലയില്‍ കുടുങ്ങിയ കട്ടിയുള്ള സ്റ്റീല്‍ പാത്രം അഗ്നി രക്ഷാ സേന ഷിയേര്‍സ്, ഷീറ്റ് കട്ടര്‍ എന്നിവ ഉപയോഗിച്ച് മുറിച്ച് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. കാഞ്ഞങ്ങാട് പിങ്ക് പൊലീസിന്റെ വാഹനത്തില്‍ കോവിഡ് ബാധിച്ച് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരെ പരിശോധിക്കാനായി പോകും വഴി പിങ്ക് വാഹനത്തെ തടഞ്ഞു നിര്‍ത്തിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ എസ്.ഐ രമണി, സുചിത്ര, രേഷ്മ എന്നിവരാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്ക് രക്ഷിതാക്കളോടൊപ്പം കുട്ടിയെ എത്തിച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തില്‍ കട്ടികൂടിയ സ്റ്റീല്‍ പാത്രം അരമണിക്കൂറോളം പരിശ്രമിച്ചാണ് അറുത്തു മാറ്റിയത്. ഇതോടെയാണ് കുട്ടിക്ക് ശ്വാസം നേരെ വീണത്. അഗ്‌നിരക്ഷാസേനക്ക് നന്ദി പറഞ്ഞ് രക്ഷിതാക്കള്‍ കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോയി.

Related Articles
Next Story
Share it