ഡെറാഡൂണ്‍-ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ വന്‍തീപിടിത്തം; ആളപായമില്ല

ന്യൂഡെല്‍ഹി: ഡെറാഡൂണ്‍-ഡെല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ വന്‍തീപിടിത്തം. കസ്രോ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സി 5 കോച്ചിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ കോച്ച് മാറ്റിയ ശേഷം ട്രെയിന്‍ പിന്നീട് യാത്രതിരിച്ചു. തീപിടിത്തത്തില്‍ ആളപായമില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും പറഞ്ഞു.

ന്യൂഡെല്‍ഹി: ഡെറാഡൂണ്‍-ഡെല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ വന്‍തീപിടിത്തം. കസ്രോ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ട്രെയിനിന്റെ സി 5 കോച്ചിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ കോച്ച് മാറ്റിയ ശേഷം ട്രെയിന്‍ പിന്നീട് യാത്രതിരിച്ചു. തീപിടിത്തത്തില്‍ ആളപായമില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും പറഞ്ഞു.

Related Articles
Next Story
Share it