മത്സ്യബന്ധനതുറമുഖത്തെ ഗോഡൗണില്‍ വന്‍തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ വലകള്‍ അടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു
മംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്തെ ഗോഡൗണില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു.പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. അന്വേഷണത്തില്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. ഇത് മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

മംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്തെ ഗോഡൗണില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ കത്തിനശിച്ചു.
പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അര്‍ദ്ധരാത്രിയോടെയാണ് സംഭവം. അന്വേഷണത്തില്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. ഇത് മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.