മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ വന്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ 30 പേരെ രക്ഷപ്പെടുത്തി

മംഗളൂരു: മംഗളൂരു ബജ്‌പെയില്‍ അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം. വൈദ്യുതി മീറ്റര്‍ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചത്. ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പുക ഉയര്‍ന്നപ്പോള്‍ മാത്രമാണ് താമസക്കാര്‍ തീപിടുത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കെട്ടിടത്തിലെ താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തി. മീറ്റര്‍ ബോര്‍ഡ് കത്തിയതിനാല്‍ മൊബൈല്‍ […]

മംഗളൂരു: മംഗളൂരു ബജ്‌പെയില്‍ അപ്പാര്‍ട്ടുമെന്റില്‍ തീപിടുത്തം. വൈദ്യുതി മീറ്റര്‍ ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിച്ചത്. ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പുക ഉയര്‍ന്നപ്പോള്‍ മാത്രമാണ് താമസക്കാര്‍ തീപിടുത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കെട്ടിടത്തിലെ താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തി. മീറ്റര്‍ ബോര്‍ഡ് കത്തിയതിനാല്‍ മൊബൈല്‍ വെളിച്ചം ഉപയോഗിച്ചാണ് ഫ്‌ളാറ്റുകളില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 10 വര്‍ഷം പഴക്കമുള്ള ഈ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ 21 ഫ്ളാറ്റുകളാണുള്ളത്. എന്നാല്‍, തീപിടിത്തം ഉണ്ടാകുമ്പോള്‍ ആറ് ഫ്‌ളാറ്റുകളില്‍ മാത്രമാണ് ആളുകള്‍ ഉണ്ടായിരുന്നത്.

Related Articles
Next Story
Share it