ബെല്‍ത്തങ്ങാടി: മംഗളൂരു-ചിക്കമംഗളൂരു ദേശീയ പാതയില്‍ ബെല്‍ത്തങ്ങാടിക്കടുത്ത് മുണ്ടജെ വില്ലേജിലെ സോമന്തടുക്ക ദിദുപെ റോഡില്‍ ബിഎം അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് തീപിടിച്ച് നശിച്ചു. 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പത്രവിതരണക്കാരനായ ബാലചന്ദ്രനും സഹായിയും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഉടമയെയും നാട്ടുകാരെയും വിവരം അറിയിച്ചു.
നാട്ടുകാരായ സച്ചിന്‍, ജഗദീഷ്, പ്രഖ്യാത്, ദേവിപ്രസാദ്, റഫീക്ക്, മന്‍സൂര്‍, മൊഹിയുദ്ദീന്‍, അബ്ദുള്ള എന്നിവര്‍ സ്ഥലത്തെത്തി തീ കൂടുതല്‍ പടരുന്നത് തടഞ്ഞു. പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് അബ്ബാസിന് ഒരു പലചരക്ക് കടയുമുണ്ട്.