കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ അഗ്നിബാധ; 5 പേര്‍ മരിച്ചു

പൂനെ: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ടെര്‍മിനല്‍ 1 ഗേറ്റിനുള്ളിലെ സെസ് 3 കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളില്‍ തീ പടര്‍ന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് ആണ് മഹാരാഷ്ട്രയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പ്രധാന കേന്ദ്രമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തിലെ ഏറ്റവും […]

പൂനെ: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ടെര്‍മിനല്‍ 1 ഗേറ്റിനുള്ളിലെ സെസ് 3 കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളില്‍ തീ പടര്‍ന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയത്.

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് ആണ് മഹാരാഷ്ട്രയിലെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പ്രധാന കേന്ദ്രമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

അതേസമയം, വാക്‌സിന്‍ സംഭരണ കേന്ദ്രം സുരക്ഷിതമെന്നും അഗ്‌നിബാധ വാക്‌സിന്‍ നിര്‍മ്മാണത്തെ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles
Next Story
Share it