കുവൈത്ത് തീപിടിത്തം: മരിച്ചവരില്‍ 12 മലയാളികള്‍; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി

കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 പേരും ഇന്ത്യക്കാരാണ്. മരിച്ച 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രജ്ഞിത്, തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു, കൊല്ലം സ്വദേശികളായ ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ്, പത്തനംതിട്ട സ്വദേശികളായ മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് […]

കുവൈത്ത്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 പേരും ഇന്ത്യക്കാരാണ്. മരിച്ച 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രജ്ഞിത്, തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു, കൊല്ലം സ്വദേശികളായ ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ്, പത്തനംതിട്ട സ്വദേശികളായ മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി. ഉമ്മന്‍ കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവരാണ് മരിച്ച മലയാളികള്‍.
5 ആസ്പത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 9 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
കുവൈത്ത് ദുരന്തം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം പത്ത് മണിക്ക് ചേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തെ കൂടി സഹകരിപ്പിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Related Articles
Next Story
Share it