കോട്ടച്ചേരിയില്‍ തീപിടിത്തം; അഗ്‌നി രക്ഷാസേനയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
കാഞ്ഞങ്ങാട്: കോട്ടച്ചേരി മീന്‍ മാര്‍ക്കറ്റിന് സമീപത്തെ പറമ്പില്‍ കുട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. തീ പടര്‍ന്ന് സമീപത്തെ കൂളിക്കാട് ഹാര്‍ഡ്‌വെയര്‍ കടയുടെ മുകളിലെത്തി. അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കടയിലേക്ക് തീ പടര്‍ന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മാലിന്യത്തിലെ തീ അണയ്ക്കുന്നതിനിടെയാണ് കടയുടെ മുകളില്‍ നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ കൂടുതല്‍ സേനാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. ഇരു ഭാഗങ്ങളിലും കടകളുണ്ടായിരുന്നതിനാല്‍ കെട്ടിടത്തിനകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കടയുടെ പൂട്ട് മുറിച്ചാണ് അകത്തു […]

കാഞ്ഞങ്ങാട്: കോട്ടച്ചേരി മീന്‍ മാര്‍ക്കറ്റിന് സമീപത്തെ പറമ്പില്‍ കുട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. തീ പടര്‍ന്ന് സമീപത്തെ കൂളിക്കാട് ഹാര്‍ഡ്‌വെയര്‍ കടയുടെ മുകളിലെത്തി. അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കടയിലേക്ക് തീ പടര്‍ന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മാലിന്യത്തിലെ തീ അണയ്ക്കുന്നതിനിടെയാണ് കടയുടെ മുകളില്‍ നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ കൂടുതല്‍ സേനാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. ഇരു ഭാഗങ്ങളിലും കടകളുണ്ടായിരുന്നതിനാല്‍ കെട്ടിടത്തിനകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കടയുടെ പൂട്ട് മുറിച്ചാണ് അകത്തു കയറി മുകള്‍ നിലയിലെത്തി തീ അണച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ സി.പി ബെന്നി, രാധാകൃഷ്ണന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ പി.ജി ജീവന്‍, അനില്‍കുമാര്‍, സി.വി അജിത്ത്, വി. അനീഷ്, എച്ച്. നിഖില്‍, വി.എം വിനീത്, ദിലീപ്, ഹോം ഗാര്‍ഡുമാരായ രാമചന്ദ്രന്‍, നാരായണന്‍, സന്തോഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പി.പി പ്രദീപ്കുമാര്‍, അബ്ദുല്‍ സലാം, ഷാജി എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.