പള്ളിക്കരയില്‍ ബാങ്കില്‍ തീപിടിത്തം
കാഞ്ഞങ്ങാട്: കേരള ബാങ്ക് പള്ളിക്കര ശാഖയില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അകത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വന്‍ ദുരന്തമൊഴിവായി. ബാങ്കിലെ എ.സിയുടെ ഇന്‍ഡോര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ ബാങ്ക് തുറന്നു നോക്കിയപ്പോള്‍ അകത്ത് പുകപടലങ്ങള്‍ നിറഞ്ഞിരുന്നു. അകത്തെ ഒരു വാള്‍ ഫാനും കത്തിനശിച്ചു. എ.സി യൂണിറ്റും കത്തിനശിച്ചു. വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ ദുരന്തം ഒഴിവായത്.