മംഗളൂരു വെന്‍ലോക് ആസ്പത്രിക്ക് സമീപം കൂട്ടിയിടിച്ച സ്വകാര്യബസിനും മോട്ടോര്‍ സൈക്കിളിനും തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: മംഗളൂരു വെന്‍ലോക്ക് ആസ്പത്രിക്ക് സമീപം കൂട്ടിയിടിച്ച സ്വകാര്യബസിനുംമോട്ടോര്‍ സൈക്കിളിനും തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട മോട്ടോര്‍സൈക്കിള്‍ സ്വകാര്യബസിലിടിക്കുകയായിരുന്നു. ഇതോടെ മോട്ടോര്‍ സൈക്കിള്‍ ബസിനടിയില്‍ കുടുങ്ങുകയും ഏതാനും മീറ്ററുകളോളം വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിനും ബസിനും തീപിടിച്ചു. മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ആള്‍ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണിരുന്നു. സ്വകാര്യ ബസ് സ്റ്റേറ്റ് ബാങ്ക് ഭാഗത്തേക്ക് പോകുമ്പോഴാണ് സ്‌കൂട്ടര്‍ വന്നിടിച്ചത്. ബസിന് തീപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ബസ് നിര്‍ത്തിയ ഉടന്‍ തന്നെ മുഴുവന്‍ […]

മംഗളൂരു: മംഗളൂരു വെന്‍ലോക്ക് ആസ്പത്രിക്ക് സമീപം കൂട്ടിയിടിച്ച സ്വകാര്യബസിനുംമോട്ടോര്‍ സൈക്കിളിനും തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട മോട്ടോര്‍സൈക്കിള്‍ സ്വകാര്യബസിലിടിക്കുകയായിരുന്നു. ഇതോടെ മോട്ടോര്‍ സൈക്കിള്‍ ബസിനടിയില്‍ കുടുങ്ങുകയും ഏതാനും മീറ്ററുകളോളം വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിനും ബസിനും തീപിടിച്ചു. മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ആള്‍ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണിരുന്നു. സ്വകാര്യ ബസ് സ്റ്റേറ്റ് ബാങ്ക് ഭാഗത്തേക്ക് പോകുമ്പോഴാണ് സ്‌കൂട്ടര്‍ വന്നിടിച്ചത്. ബസിന് തീപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ബസ് നിര്‍ത്തിയ ഉടന്‍ തന്നെ മുഴുവന്‍ യാത്രക്കാരും വേഗത്തില്‍ ഇറങ്ങി. ബസ് ജീവനക്കാരും പുറത്തുകടന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും ബസ് കത്തിനശിച്ചിരുന്നു. മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്ന ഡിലോണിനെ (26) പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it