മംഗളൂരുവില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ് ഭാര്യ ആറുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

മംഗളൂരു: മംഗളൂരുവില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. വിവരമറിഞ്ഞ ഭാര്യ ആറുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മംഗളൂരു നഗരത്തിലെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്ന 36 കാരനായ ഡ്രൈവര്‍ ഗംഗാധര ബി. കമ്മാരയാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി 8.50ന് കുണ്ടികാനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗംഗാധരയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ഗംഗാധര തല്‍ക്ഷണംമരിച്ചു. ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് പോകുകയായിരുന്ന വാഹനമാണ് ഗംഗാധരയെ ഇടിച്ചുവീഴ്ത്തിയത്. ഗംഗാധരയുടെ […]

മംഗളൂരു: മംഗളൂരുവില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വാഹനാപകടത്തില്‍ മരിച്ചു. വിവരമറിഞ്ഞ ഭാര്യ ആറുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മംഗളൂരു നഗരത്തിലെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്ന 36 കാരനായ ഡ്രൈവര്‍ ഗംഗാധര ബി. കമ്മാരയാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി 8.50ന് കുണ്ടികാനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗംഗാധരയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ഗംഗാധര തല്‍ക്ഷണംമരിച്ചു. ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് പോകുകയായിരുന്ന വാഹനമാണ് ഗംഗാധരയെ ഇടിച്ചുവീഴ്ത്തിയത്. ഗംഗാധരയുടെ അപകടമരണവുമായി ബന്ധപ്പെട്ട് ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റായ്ച്ചൂര്‍ ലിംഗസാഗൂരിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന ഗംഗാധരയുടെ ഭാര്യ ശ്രുതി (30) വിവരമറിഞ്ഞതോടെ ആറുമാസം പ്രായമുള്ള മകന്‍ അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it