മെഴുകുതിരി ഫാക്ടറിക്ക് തീപിടിച്ചു; നഷ്ടം ലക്ഷങ്ങള്‍
മംഗളൂരു: കാര്‍ക്കളയിലെ മെഴുകുതിരി ഫാക്ടറിക്ക് തീപിടിച്ചു. കാര്‍ക്കള ആറ്റൂര്‍ സെന്റ് ലോറന്‍സ് ബസിലിക്കയിലെ മെഴുകുതിരി ഫാക്ടറിക്കാണ് തീപിടിച്ചത്. ഇതേ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.മെഴുകുതിരി നിര്‍മാണ യൂണിറ്റിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പുറത്തേക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഫാക്ടറിയിലെ മെഴുകുതിരികളും ഉപകരണങ്ങളും സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞയുടന്‍ കാര്‍ക്കളയില്‍ നിന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. രണ്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. കാര്‍ക്കള യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ആല്‍ബര്‍ട്ട് […]

മംഗളൂരു: കാര്‍ക്കളയിലെ മെഴുകുതിരി ഫാക്ടറിക്ക് തീപിടിച്ചു. കാര്‍ക്കള ആറ്റൂര്‍ സെന്റ് ലോറന്‍സ് ബസിലിക്കയിലെ മെഴുകുതിരി ഫാക്ടറിക്കാണ് തീപിടിച്ചത്. ഇതേ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
മെഴുകുതിരി നിര്‍മാണ യൂണിറ്റിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പുറത്തേക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഫാക്ടറിയിലെ മെഴുകുതിരികളും ഉപകരണങ്ങളും സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞയുടന്‍ കാര്‍ക്കളയില്‍ നിന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. രണ്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. കാര്‍ക്കള യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ആല്‍ബര്‍ട്ട് മോനിസ്, അഗ്നിശമന സേനാംഗങ്ങളായ ഉദയ് കുമാര്‍ ഹെഗ്‌ഡെ, അച്യുത് കര്‍ക്കേര, ജയ മൂല്യ, മുഹമ്മദ് റഫീഖ്, കേശവ്, സുജയ്, ഉമേഷ്, ബസവരാജ്, രവിചന്ദ്ര, വിനായക്, സഞ്ജയ്, മുജാമില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.