ഒടയംചാലില്‍ സൈന്‍ബോര്‍ഡ് സ്ഥാപനത്തില്‍ തീപിടിത്തം; രണ്ട് കോടി രൂപയുടെ നഷ്ടം

കാഞ്ഞങ്ങാട്: ഒടയംചാല്‍ ഉദയപുരത്തെ സൈന്‍ ബോര്‍ഡുകളും റോഡിലെ ട്രാഫിക് അടയാളങ്ങളും ചെയ്തു നല്‍കുന്ന സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. രണ്ടു കോടിയുടെ നഷ്ടമാണുണ്ടായത്. പി.കെ ഉണ്ണികൃഷ്ണനെ ഉടമസ്ഥതയിലുള്ള അപര്‍ണ സൈന്‍സിലാണ് തീപിടിത്തമുണ്ടായത്. രണ്ട് പ്രിന്റിംഗ് മെഷീനുകള്‍, മൂന്ന് ജനറേറ്ററുകള്‍, റോഡില്‍ വരകളിടുന്ന യന്ത്രം, കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ട ലോറി, പ്രിന്റിംഗ് ഉപയോഗിക്കുന്ന റോളുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ഷോട്ട് സര്‍ക്യൂട്ട് കാരണമല്ല കത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

Related Articles
Next Story
Share it