നഗരസഭാ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തം; പരിഭ്രാന്തിയിലായി പ്രദേശവാസികള്‍

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നഗരസഭ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതോടെ നാട്ടുകാര്‍ മണിക്കുറുകളോളം പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രദേശം പുക കൊണ്ട് മൂടിയതോടെ എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വീടു വിട്ടിറങ്ങുവാനുള്ള തയ്യാറെടുപ്പ് വരെയെടുത്തു. ഒടുവില്‍ മൂന്ന് മണിക്കൂര്‍ നേരത്തിന് ശേഷം തീ അണയ്ക്കാനായതോടെയാണ് നാട്ടുകാര്‍ക്കാശ്വാസമായത്. 100 ലേറെ ലോഡ് മാലിന്യങ്ങളാണ് കത്തിയത്. 10 വര്‍ഷത്തിലേറെ പഴക്കമുള്ള മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. ഇപ്പോള്‍ മാലിന്യങ്ങള്‍ ഇവിടെ തള്ളാറില്ല. തള്ളിയ മാലിന്യങ്ങള്‍ തരംതിരിക്കുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. […]

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നഗരസഭ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതോടെ നാട്ടുകാര്‍ മണിക്കുറുകളോളം പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രദേശം പുക കൊണ്ട് മൂടിയതോടെ എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വീടു വിട്ടിറങ്ങുവാനുള്ള തയ്യാറെടുപ്പ് വരെയെടുത്തു. ഒടുവില്‍ മൂന്ന് മണിക്കൂര്‍ നേരത്തിന് ശേഷം തീ അണയ്ക്കാനായതോടെയാണ് നാട്ടുകാര്‍ക്കാശ്വാസമായത്. 100 ലേറെ ലോഡ് മാലിന്യങ്ങളാണ് കത്തിയത്. 10 വര്‍ഷത്തിലേറെ പഴക്കമുള്ള മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. ഇപ്പോള്‍ മാലിന്യങ്ങള്‍ ഇവിടെ തള്ളാറില്ല. തള്ളിയ മാലിന്യങ്ങള്‍ തരംതിരിക്കുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. മാലിന്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തി പറമ്പില്‍ തീ ഇട്ടിരുന്നു. ഇതില്‍ നിന്നുമാണ് മാലിന്യ കേന്ദ്രത്തിലേക്ക് തീ പടര്‍ന്നതെന്നാണ് സംശയം. തീ പിടിച്ച സമയത്ത് തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പ്രദേശത്തു നിന്ന് പുകച്ചുരുളകള്‍ ഉയരുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും തീ അണയ്ക്കാന്‍ കേന്ദ്രത്തിലെത്തി. മൂന്നു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീ പൂര്‍ണമായും അണച്ചെങ്കിലും മാലിന്യത്തിന് പടര്‍ന്ന തീ അടിഭാഗത്ത് വ്യാപിക്കുമോയെന്ന സംശയത്താല്‍ പ്രദേശം നിരീക്ഷിച്ചു വരികയാണ്. അതേസമയം തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും നഗരസഭ കൗണ്‍സില്‍ യു.ഡി.എഫ് നേതാവ് കെ.കെ ജാഫര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പും നഗരസഭ മാലിന്യ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായിരുന്നു. അന്നും തീയിട്ടതാണെന്ന ആരോപണമുയര്‍ന്നിരുന്നു.

Related Articles
Next Story
Share it