മുംബൈയിലെ മാളിലെ വന്‍തീപിടുത്തം: 3500 താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ അഗ്‌നിബാധ. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തെയാണ് തീ വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ചയും തുടരുകയാണ്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ 3500 താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നിശമന സേനയുടെ 24 യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ലെവല്‍ അഞ്ചില്‍ ഉള്‍പ്പെടുന്നതാണ് വ്യാപാര സമുച്ചയത്തിലെ അഗ്‌നിബാധയെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ […]

മുംബൈ: മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ അഗ്‌നിബാധ. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തെയാണ് തീ വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രി ആരംഭിച്ച തീപിടുത്തം വെള്ളിയാഴ്ചയും തുടരുകയാണ്.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ 3500 താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നിശമന സേനയുടെ 24 യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ലെവല്‍ അഞ്ചില്‍ ഉള്‍പ്പെടുന്നതാണ് വ്യാപാര സമുച്ചയത്തിലെ അഗ്‌നിബാധയെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ കനത്ത പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഗ്‌നിശമന സേനാംഗം ശാംറാവു ബന്‍ജാരയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Fire At Mumbai Mall, 3,500 Residents Evacuated From Next Building

Related Articles
Next Story
Share it