കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറുപേര്‍ മരിച്ചു

അമരാവതി: ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ ആറുപേര്‍ മരിച്ചു. പൊള്ളലേറ്റ് 12 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഗോദാവരി ജില്ലയിലെ എലൂരിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് യൂണിറ്റില്‍ 18 ജീവനക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഉദിരുപാതി കൃഷ്ണയ്യ, ബി. കിരണ്‍കുമാര്‍, കാരുരവിദാസ്, മനോജ് കുമാര്‍, സുവാസ് രവിദാസ്, ഹബ്ദാസ് രവിദാസ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ പലരും അപകട നില […]

അമരാവതി: ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ ആറുപേര്‍ മരിച്ചു. പൊള്ളലേറ്റ് 12 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഗോദാവരി ജില്ലയിലെ എലൂരിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് യൂണിറ്റില്‍ 18 ജീവനക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. ഉദിരുപാതി കൃഷ്ണയ്യ, ബി. കിരണ്‍കുമാര്‍, കാരുരവിദാസ്, മനോജ് കുമാര്‍, സുവാസ് രവിദാസ്, ഹബ്ദാസ് രവിദാസ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ പലരും അപകട നില തരണം ചെയ്തിട്ടില്ല.

Related Articles
Next Story
Share it