അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടിത്തം

മുളിയാര്‍: പൊവ്വല്‍ ബെഞ്ച് കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിലുള്ള അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റില്‍ തീപിടുത്തം. യന്ത്ര സാമഗ്രികള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ സ്ഥാപനത്തിന്റെ ഷട്ടര്‍ തുറന്നപ്പോഴാണ് തീ പിടിത്തം ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തുകയും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. യൂണിറ്റില്‍ നിന്ന് കനത്ത തോതില്‍ പുക പുറത്തേക്ക് വ്യാപിപ്പിച്ചത് പരിസരവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ഉദ്യാഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തീ പിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

Related Articles
Next Story
Share it