പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സംശയസാഹചര്യത്തില്‍ കണ്ടെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

അമൃത്‌സര്‍: പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സംശയസാഹചര്യത്തില്‍ കണ്ടെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാലില്‍ ഒരു കഷണം പേപ്പര്‍ ചുറ്റിവെച്ച നിലയില്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അരികിലേക്ക് പറന്നെത്തിയ പ്രാവിനെതിരെയാണ് പോലീസ് കേസെടുത്തത്. അമൃത്‌സറിലെ കഹഗഡ് പോലീസ് സ്‌റ്റേഷനിലാണ് പ്രാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 17ന് വൈകീട്ട് കോണ്‍സ്റ്റബിള്‍ നീരജ്കുമാറാണ് വെള്ളയും കറുപ്പും നിറത്തിലുള്ള പ്രാവിനെ പിടികൂടിയത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നത്. ഉടന്‍ പോസ്റ്റ് കമാന്‍ഡര്‍ […]

അമൃത്‌സര്‍: പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സംശയസാഹചര്യത്തില്‍ കണ്ടെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാലില്‍ ഒരു കഷണം പേപ്പര്‍ ചുറ്റിവെച്ച നിലയില്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അരികിലേക്ക് പറന്നെത്തിയ പ്രാവിനെതിരെയാണ് പോലീസ് കേസെടുത്തത്. അമൃത്‌സറിലെ കഹഗഡ് പോലീസ് സ്‌റ്റേഷനിലാണ് പ്രാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 17ന് വൈകീട്ട് കോണ്‍സ്റ്റബിള്‍ നീരജ്കുമാറാണ് വെള്ളയും കറുപ്പും നിറത്തിലുള്ള പ്രാവിനെ പിടികൂടിയത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഇദ്ദേഹം ഡ്യൂട്ടി ചെയ്തിരുന്നത്. ഉടന്‍ പോസ്റ്റ് കമാന്‍ഡര്‍ ഓംപാല്‍ സിംഗിനെ വിവരമറിച്ച കോണ്‍സ്റ്റബിള്‍ പ്രാവിനെ പരിശോധിച്ചു. പശ ഉപയോഗിച്ച് ഒട്ടിച്ച പേപ്പറില്‍ ഒരു നമ്പര്‍ രേഖപ്പെടുത്തിയിരുന്നു.

2020 മെയില്‍ ജമ്മു കശ്മീരിലെ കത്വയില്‍ വെച്ച് പാകിസ്ഥാന്‍ ചാര പ്രവര്‍ത്തനത്തിനായി പറത്തിവിട്ട പ്രാവിനെ പിടികൂടിയിരുന്നു. രഹസ്യ സന്ദേശവുമായി വന്ന പ്രാവിനെ ഗ്രാമീണരാണ് അന്ന് പിടികൂടിയത്.

Related Articles
Next Story
Share it