ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലെത്തി ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് പട്ടിക പുറത്തിറക്കിയത്. ഫിന്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്ലന്‍ഡ് രണ്ടാമതും ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവ തൊട്ടുപിന്നിലുമുണ്ട്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ 105ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്. കോവിഡ് […]

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലെത്തി ഇന്ത്യ. ആകെ 149 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ 139 ആണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് പട്ടിക പുറത്തിറക്കിയത്.

ഫിന്‍ലന്‍ഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്ലന്‍ഡ് രണ്ടാമതും ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയവ തൊട്ടുപിന്നിലുമുണ്ട്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ 105ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്.

കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഏറ്റവും പിന്നില്‍ 149-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ ആണ്, സിംബാവെ (148), റുവാണ്ട (147) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റു രാജ്യങ്ങളുടെ സ്ഥാനം. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് പട്ടികയുടെ മുഖ്യമാനദണ്ഡങ്ങള്‍. ലോകത്ത് മഹാമാരിയില്‍ തളര്‍ന്ന ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും പ്ട്ടിക വിലയിരുത്തുന്നു.

Related Articles
Next Story
Share it