നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

കാസര്‍കോട്: ഇന്ന് രാവിലെ മുതല്‍ എ.ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനത്തിന് പിഴ വരും. ജില്ലയില്‍ 40 സ്ഥലങ്ങളിലാണ് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 726 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് രണ്ട് മാസത്തോളമായെങ്കിലും ഇതുവരെ പിഴ ചുമത്തിയിരുന്നില്ല. ബോധവല്‍ക്കരണവും മുന്നറിയിപ്പുമെല്ലാം നല്‍കിവരികയായിരുന്നു. ജില്ലയില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരം, പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, ബോവിക്കാനം, ചെര്‍ക്കള, മുള്ളേരിയ, പെര്‍ള, സീതാംഗോളി, ബദിയടുക്ക, കുമ്പള, ബന്തിയോട്, ഉപ്പള, ഹൊസങ്കടി, ബന്തടുക്ക, തൃക്കരിപ്പൂര്‍, തങ്കയം, നടക്കാവ്, പടന്ന, […]

കാസര്‍കോട്: ഇന്ന് രാവിലെ മുതല്‍ എ.ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനത്തിന് പിഴ വരും. ജില്ലയില്‍ 40 സ്ഥലങ്ങളിലാണ് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 726 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് രണ്ട് മാസത്തോളമായെങ്കിലും ഇതുവരെ പിഴ ചുമത്തിയിരുന്നില്ല. ബോധവല്‍ക്കരണവും മുന്നറിയിപ്പുമെല്ലാം നല്‍കിവരികയായിരുന്നു. ജില്ലയില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരം, പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, ബോവിക്കാനം, ചെര്‍ക്കള, മുള്ളേരിയ, പെര്‍ള, സീതാംഗോളി, ബദിയടുക്ക, കുമ്പള, ബന്തിയോട്, ഉപ്പള, ഹൊസങ്കടി, ബന്തടുക്ക, തൃക്കരിപ്പൂര്‍, തങ്കയം, നടക്കാവ്, പടന്ന, കാലിക്കടവ്, ചെറുവത്തൂര്‍, ചീമേനി, നീലേശ്വരം, കോട്ടപ്പുറം, ചോയ്യംകോട്, കാഞ്ഞങ്ങാട് പുതിയകോട്ട, ടി.ബി. റോഡ്, കോട്ടച്ചേരി, ബല്ലത്ത് റോഡ്, പാണത്തൂര്‍, ഓടയഞ്ചാല്‍, അതിഞ്ഞാല്‍, മഡിയന്‍, ചിത്താരി, പള്ളിക്കര, ബേക്കല്‍, കളനാട്, പാലക്കുന്ന്, കുണ്ടംകുഴി, മേല്‍പ്പറമ്പ്, കുറ്റിക്കോല്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് ഒന്നിലധികം ക്യാമറയില്‍ നിന്ന് പിഴ വന്നാല്‍ അക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാമറകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാതലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയിട്ടുണ്ട്. നിയമലംഘന ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുക. അവിടെ നിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറുകയും തുടര്‍ന്ന് വാഹന ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് നല്‍കും. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടക്കേണ്ടിവരും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പിഴ അടക്കാനും സംവിധാനം ഉണ്ടാകും.

Related Articles
Next Story
Share it