കുന്താപുരത്ത് ധനകാര്യസ്ഥാപന ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഗോവയില്‍ പിടിയില്‍, കൊലയ്ക്ക് കാരണം ആഡംബര കാര്‍ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കം

ഉഡുപ്പി: കുന്താപുരത്തെ ഡ്രീം ഫിനാന്‍സ് ഉടമ അജേന്ദ്രഷെട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഗോവയില്‍ പൊലീസ് പിടിയിലായി. അജേന്ദ്രഷെട്ടിയുടെ ബിസിനസ് പങ്കാളിയായ അനൂപ് ഷെട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജേന്ദ്രയെ വെള്ളിയാഴ്ച രാത്രിയാണ് ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുന്താപുര പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചതോടെ കൊല നടത്തിയത് അനൂപ് ഷെട്ടിയാണെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപ് ഉത്തരകന്നഡ ജില്ല വഴി ഗോവയിലേക്ക് കടന്നതായി തെളിഞ്ഞു. അജേന്ദ്രയുടെ ആഡംബരകാറുമായാണ് അനൂപ് […]

ഉഡുപ്പി: കുന്താപുരത്തെ ഡ്രീം ഫിനാന്‍സ് ഉടമ അജേന്ദ്രഷെട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഗോവയില്‍ പൊലീസ് പിടിയിലായി. അജേന്ദ്രഷെട്ടിയുടെ ബിസിനസ് പങ്കാളിയായ അനൂപ് ഷെട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജേന്ദ്രയെ വെള്ളിയാഴ്ച രാത്രിയാണ് ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുന്താപുര പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചതോടെ കൊല നടത്തിയത് അനൂപ് ഷെട്ടിയാണെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനൂപ് ഉത്തരകന്നഡ ജില്ല വഴി ഗോവയിലേക്ക് കടന്നതായി തെളിഞ്ഞു. അജേന്ദ്രയുടെ ആഡംബരകാറുമായാണ് അനൂപ് ഗോവയിലേക്ക് കടന്നത്. അനൂപിനെ പിടികൂടിയ പൊലീസ് ഈ കാറും കസ്റ്റഡിയിലെടുത്തു. അനൂപ് അജേന്ദ്രയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഇതിനിടയില്‍ അജേന്ദ്ര ആഡംബരകാര്‍ വാങ്ങിയത് അനൂപിനെ പ്രകോപിപ്പിച്ചെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it