യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കുന്താപുരം: യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്താപുരം മത്യാടി കൂടല്‍ സ്വദേശി അജേന്ദ്ര ഷെട്ടി (33)യാണ് കുത്തേറ്റ് മരിച്ചത്. കുന്താപുരം താലൂക്ക് പരിധിയിലെ സാല്‍വാടിയിലുള്ള ധനകാര്യസ്ഥാപനത്തില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അജേന്ദ്രഷെട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും അജേന്ദ്ര വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സുഹൃത്തുക്കളോടൊപ്പം അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഡ്രീം ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. അജേന്ദ്ര ഷെട്ടി ഏഴുവര്‍ഷക്കാലമായി ഈ സ്ഥാപനത്തിലെ ബിസിനസുകാരനാണെന്ന് പൊലീസ് പറഞ്ഞു. കുന്താപുര റൂറല്‍ കണ്ടല്ലൂര്‍ […]

കുന്താപുരം: യുവ ബിസിനസുകാരനെ ധനകാര്യസ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്താപുരം മത്യാടി കൂടല്‍ സ്വദേശി അജേന്ദ്ര ഷെട്ടി (33)യാണ് കുത്തേറ്റ് മരിച്ചത്. കുന്താപുരം താലൂക്ക് പരിധിയിലെ സാല്‍വാടിയിലുള്ള ധനകാര്യസ്ഥാപനത്തില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അജേന്ദ്രഷെട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും അജേന്ദ്ര വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സുഹൃത്തുക്കളോടൊപ്പം അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഡ്രീം ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. അജേന്ദ്ര ഷെട്ടി ഏഴുവര്‍ഷക്കാലമായി ഈ സ്ഥാപനത്തിലെ ബിസിനസുകാരനാണെന്ന് പൊലീസ് പറഞ്ഞു.
കുന്താപുര റൂറല്‍ കണ്ടല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it