പെരുകുന്ന സാമ്പത്തിക തട്ടിപ്പുകള്‍
കാസര്‍കോട് ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ പരിചയം നടിച്ചെത്തുന്നവര്‍ നടത്തുന്ന തട്ടിപ്പുകളും വ്യാപകമാകുന്നു. ജോലി വാഗ്ദാനം ചെയ്തും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുമൊക്കെയുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ബാഡൂര്‍ സ്‌കൂളിലെ അധ്യാപികയായ സചിത റൈ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് ഓരോദിവസവും പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് സചിത റൈ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ കൈക്കലാക്കിയത്. ഒന്നിച്ച് ജോലി ചെയ്യുന്നവരെ പോലും സചിത തട്ടിപ്പിനിരകളാക്കുകയായിരുന്നു. […]

കാസര്‍കോട് ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ പരിചയം നടിച്ചെത്തുന്നവര്‍ നടത്തുന്ന തട്ടിപ്പുകളും വ്യാപകമാകുന്നു. ജോലി വാഗ്ദാനം ചെയ്തും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുമൊക്കെയുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ബാഡൂര്‍ സ്‌കൂളിലെ അധ്യാപികയായ സചിത റൈ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് ഓരോദിവസവും പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് സചിത റൈ പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ കൈക്കലാക്കിയത്. ഒന്നിച്ച് ജോലി ചെയ്യുന്നവരെ പോലും സചിത തട്ടിപ്പിനിരകളാക്കുകയായിരുന്നു. സചിതക്കെതിരെ കുമ്പള പൊലീസ് സ്റ്റേഷനിലും ബദിയടുക്ക പൊലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. പതിനാറോളം പേരില്‍ നിന്ന് സചിത ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരില്‍ പലരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്. വിവാഹവാഗ്ദാനം ചെയ്ത് പുരുഷന്മാരെ കെണിയിലാക്കി പണം തട്ടിയിരുന്ന ചെമ്മനാട് സ്വദേശിനിയായ ശ്രുതി നടത്തിയ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കി നിശബ്ദരാക്കുകയെന്നതായിരുന്നു ശ്രുതിയുടെ രീതി. തെളിവുകള്‍ സഹിതം ശ്രുതിയുടെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നതോടെയാണ് ഈ സ്ത്രീ നിയമത്തിന്റെ പിടിയിലകപ്പെട്ടത്. ശ്രുതിയെയും സചിതയെയും പോലെ അനവധി തട്ടിപ്പുസംഘങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിഹരിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വിളയാട്ടം. അപരിചിതര്‍ അയച്ചുനല്‍കുന്ന മൊബൈല്‍ ആപ്പുകളില്‍പോലും പണം അയച്ചുകൊടുക്കുന്ന വങ്കത്തരം കാണിക്കുന്നവരില്‍ ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ളവര്‍ പോലുമുണ്ടെന്നതാണ് വസ്തുത. ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും അടക്കം സോഷ്യല്‍ മീഡിയയിലെ സകല ഇടങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടുപോലും തട്ടിപ്പിലകപ്പെടുന്നവരുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ലെന്നതാണ് അത്ഭുതകരം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും മറ്റ് രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പിന്നെയും ഈയാംപാറ്റകളെ പോലെ തട്ടിപ്പില്‍ പെട്ട് പണം നഷ്ടമാകുന്നവരേറെയാണ്. ഇതുസംബന്ധിച്ച പൊലീസ് മുന്നറിയിപ്പുകള്‍ പലരും ഗൗരവത്തിലെടുക്കുന്നില്ല. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ നിതാന്ത ജാഗ്രത തന്നെ വേണം. കര്‍ശന നടപടികള്‍ അനിവാര്യമാണ്. എന്നിരുന്നാലും തട്ടിപ്പിലകപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കുകയാണ് പ്രധാനം.