സാമ്പത്തിക ബാധ്യത; കെട്ടിടനിര്‍മാണകരാറുകാരന്‍ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന കെട്ടിടനിര്‍മാണകരാറുകാരനെ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം നാട്ടാങ്കല്ലിലെ പരേതരായ ഒ. ശങ്കരന്‍ ആചാരി-കല്യാണി ദമ്പതികളുടെ മകന്‍ ഒ. മാധവനെ(54)യാണ് ഇന്ന് രാവിലെ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാധവന്‍ മുമ്പ് കാഞ്ഞങ്ങാട്ട് സ്വകാര്യസ്ഥാപനം നടത്തിയിരുന്നു. പിന്നീട് കെട്ടിടനിര്‍മാണ കരാര്‍ ജോലിയിലേര്‍പ്പെടുകയായിരുന്നു. ഭാര്യ; ഷീജ. മക്കള്‍: ദൃശ്യ (എം.ബി.ബി.എസ് വിദ്യാര്‍ഥിനി കോട്ടയം), ദേവനന്ദന്‍ (അമൃത സ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: അമ്പൂഞ്ഞി, പാര്‍വതി. ഭാസ്‌കരന്‍, ഗംഗാധരന്‍.

Related Articles
Next Story
Share it