മന്ത്രി ചെറിയാന് ടോയ്‌ലറ്റ് പണിയാന്‍ 4.10 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് വീട് പണിയാന്‍ സര്‍ക്കാര്‍ നല്‍കുന്നത് 4 ലക്ഷം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ടോയ്‌ലറ്റ് പണിയാന്‍ 4.10 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്‍ ബി വകുപ്പ് ഉത്തരവായി. അത്യാധുനിക ശൗചാലയം പണിയാനാണ് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചത്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്‌സിലെ മന്ത്രിയുടെ ഓഫീസിലാണ് അത്യാധുനിക ടോയ്‌ലറ്റ് പണിയുന്നത്. സംസ്ഥാനം വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയും വലിയ തുക ഒരു ടോയ്ലെറ്റിന് വേണ്ടി മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പാവപ്പെട്ടവന് ഒരു വീട് വെക്കാന്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി […]

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ടോയ്‌ലറ്റ് പണിയാന്‍ 4.10 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്‍ ബി വകുപ്പ് ഉത്തരവായി. അത്യാധുനിക ശൗചാലയം പണിയാനാണ് ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചത്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്‌സിലെ മന്ത്രിയുടെ ഓഫീസിലാണ് അത്യാധുനിക ടോയ്‌ലറ്റ് പണിയുന്നത്.

സംസ്ഥാനം വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്രയും വലിയ തുക ഒരു ടോയ്ലെറ്റിന് വേണ്ടി മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പാവപ്പെട്ടവന് ഒരു വീട് വെക്കാന്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്നത് നാലു ലക്ഷം രൂപയാണ്. അതേ സര്‍ക്കാര്‍ തന്നെ മന്ത്രിക്ക് ഒരു ടോയ്ലെറ്റ് നിര്‍മ്മിക്കാന്‍ അതിലേറെ തുക നല്‍കുന്നതിലെ വിരോധാഭാസം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കിടപ്പാടം പോലും നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒട്ടനേകം തീരദേശവാസികള്‍ ഉള്ള സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതില്‍ സര്‍ക്കാരിനെതിരെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.

Related Articles
Next Story
Share it