ഗവ. കോളേജില്‍ ഫൈനല്‍ ഡിഗ്രി, പി.ജി ക്ലാസുകള്‍ ആരംഭിച്ചു

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട കോളേജുകളില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. വിദ്യാനഗര്‍ ഗവ. കോളേജില്‍ ഫൈനല്‍ ഡിഗ്രി, പി.ജി ക്ലാസുകള്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. രാവിലെ ഒമ്പതരയോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഓരോ ദിവസം 360 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകളില്‍ പ്രവേശനം. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസെടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ക്ലാസ് തുടങ്ങിയത്. മാസ്‌ക്ക് ധരിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത്. സാനിറ്റൈസറും നല്‍കുന്നു. സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തിയിട്ടുള്ളത്. എന്‍.ആര്‍ ഐഎഫില്‍ (നാഷനല്‍ ലെവന്‍ […]

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട കോളേജുകളില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. വിദ്യാനഗര്‍ ഗവ. കോളേജില്‍ ഫൈനല്‍ ഡിഗ്രി, പി.ജി ക്ലാസുകള്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. രാവിലെ ഒമ്പതരയോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഓരോ ദിവസം 360 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകളില്‍ പ്രവേശനം. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസെടുക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ക്ലാസ് തുടങ്ങിയത്. മാസ്‌ക്ക് ധരിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത്. സാനിറ്റൈസറും നല്‍കുന്നു. സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുത്തിയിട്ടുള്ളത്. എന്‍.ആര്‍ ഐഎഫില്‍ (നാഷനല്‍ ലെവന്‍ ) കോളേജിന് 83-ാം റാങ്കാണ് ഉള്ളതെന്നും ഇത് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവനകാരുടെയും ആത്മാര്‍ത്ഥത കൊണ്ടാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. എ.എല്‍. അനന്തപത്മനാഭന്‍ പറഞ്ഞു.

Related Articles
Next Story
Share it