റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം പുനരാരംഭിച്ചു; പ്രോസിക്യൂഷന്‍ വാദം തുടങ്ങി
കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ഓണാവധിയെ തുടര്‍ന്ന് മാറ്റിവെച്ച അന്തിമവാദം ഇന്നലെ മുതലാണ് പുനരാരംഭിച്ചത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായാലുടന്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം ആരംഭിക്കും. അന്തിമവാദത്തിനുള്ള നടപടിക്രമങ്ങള്‍ രണ്ടുമാസം മുമ്പെ തുടങ്ങിയിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ വാദം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഇനി നടപടിക്രമങ്ങള്‍ വേഗത്തിലാകും. റിയാസ് മൗലവി വധക്കേസില്‍ റിമാണ്ട് തടവുകാരായ മൂന്ന് പ്രതികളെയും ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. ഈ കേസിന്റെ […]

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ഓണാവധിയെ തുടര്‍ന്ന് മാറ്റിവെച്ച അന്തിമവാദം ഇന്നലെ മുതലാണ് പുനരാരംഭിച്ചത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായാലുടന്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം ആരംഭിക്കും. അന്തിമവാദത്തിനുള്ള നടപടിക്രമങ്ങള്‍ രണ്ടുമാസം മുമ്പെ തുടങ്ങിയിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ വാദം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഇനി നടപടിക്രമങ്ങള്‍ വേഗത്തിലാകും. റിയാസ് മൗലവി വധക്കേസില്‍ റിമാണ്ട് തടവുകാരായ മൂന്ന് പ്രതികളെയും ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. ഈ കേസിന്റെ വിചാരണ രണ്ടുവര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു.
2017 മാര്‍ച്ച് 20ന് രാത്രിയാണ് ചൂരി പള്ളിയിലെ താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു, കേളുഗുഡെയിലെ നിധിന്‍ കേളുഗുഡെയിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.