പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചാണ് മരണം. സിനിമാ മേഖലയില്‍ നിശ്ചല ഛായാഗ്രാഹകനായി ആരംഭിച്ച്, സംവിധാനം, നിര്‍മ്മാണം, തിരക്കഥ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ആന്റണി ഈസ്റ്റ്മാന്‍. സിനിമാലോകത്ത് പ്രശസ്തരായിത്തീര്‍ന്ന സില്‍ക്ക് സ്മിത, സംഗീതസംവിധായകന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അരങ്ങേറ്റം കുറിച്ച, 'ഇണയെത്തേടി' ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം […]

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വെച്ചാണ് മരണം. സിനിമാ മേഖലയില്‍ നിശ്ചല ഛായാഗ്രാഹകനായി ആരംഭിച്ച്, സംവിധാനം, നിര്‍മ്മാണം, തിരക്കഥ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ് ആന്റണി ഈസ്റ്റ്മാന്‍.
സിനിമാലോകത്ത് പ്രശസ്തരായിത്തീര്‍ന്ന സില്‍ക്ക് സ്മിത, സംഗീതസംവിധായകന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അരങ്ങേറ്റം കുറിച്ച, 'ഇണയെത്തേടി' ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയും മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.
പാര്‍വ്വതീപരിണയം എന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ കുപ്പായമിട്ട അദ്ദേഹം അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്നു. ഗീതം, രാരീരം, തമ്മില്‍ തമ്മില്‍, രചന, രക്തമില്ലാത്ത മനുഷ്യന്‍, സീമന്തിനി, അവള്‍ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വര്‍ഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത് ഈസ്റ്റ്മാന്‍ ആയിരുന്നു.