ചലച്ചിത്രനിര്‍മാതാവും പാചകവിദഗ്ധനുമായ എം.വി നൗഷാദ് അന്തരിച്ചു

പത്തനംതിട്ട: ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഗുരുതര രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി നൗഷാദ് ചികിത്സയിലായിരുന്നു. തിരുവല്ലയില്‍ റസ്റ്റോറന്റും കാറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവാണ് നൗഷാദിന് പാചകം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കാറ്ററിംഗ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. പ്രമുഖ കാറ്ററിങ്, റസ്റ്റോറന്റ് ശൃംഖലയായ 'നൗഷാദ് ദ് […]

പത്തനംതിട്ട: ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഗുരുതര രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി നൗഷാദ് ചികിത്സയിലായിരുന്നു. തിരുവല്ലയില്‍ റസ്റ്റോറന്റും കാറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവാണ് നൗഷാദിന് പാചകം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കാറ്ററിംഗ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. പ്രമുഖ കാറ്ററിങ്, റസ്റ്റോറന്റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്.
സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഈ മാസം പന്ത്രണ്ടിന് മരിച്ചിരുന്നു.

Related Articles
Next Story
Share it