മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമടക്കമുള്ള സിനിമാ താരങ്ങള്‍. പത്ത് മാസത്തിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് സിനിമാ താരങ്ങള്‍ രംഗത്തെത്തിയത്. പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങള്‍ എന്ന് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെ, നടന്‍ മോഹന്‍ലാലും ദിലീപും ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമടക്കമുള്ള സിനിമാ താരങ്ങള്‍. പത്ത് മാസത്തിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് സിനിമാ താരങ്ങള്‍ രംഗത്തെത്തിയത്.

പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാന്‍ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങള്‍ എന്ന് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. നേരത്തെ, നടന്‍ മോഹന്‍ലാലും ദിലീപും ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങളെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ തന്റെ പോസ്റ്റില്‍ പങ്കുവച്ചിരുന്നു.

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ കൈകൊണ്ട സംസ്ഥാന സര്‍ക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും, ചലച്ചിത്ര മേഖലയുടെ ആകെ തന്നെയും നന്ദി അറിയിക്കുന്നുവെന്ന് ദിലീപ് പറഞ്ഞു. മറ്റ് താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, നിവിന്‍ പോളി, റീമ കല്ലിങ്കല്‍, ബിനീഷ് ബാസ്റ്റിന്‍, ആന്റണി വര്‍ഗീസ്, അബു വലയങ്കുളം, ആഷിഖ് ഉസ്മാന്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചു.

Related Articles
Next Story
Share it