നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും കണ്ടിരുന്നു; പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ കാവ്യ നിരന്തരം വിളിച്ചിരുന്നു; ഗുരുതര ആരോപണവുമായി ദിലീപിന്റെ മുന്‍ സുഹൃത്ത്
കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കാവ്യയും ദിലീപിന്റെ ബന്ധുക്കളും നിരന്തരം തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി […]

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കാവ്യയും ദിലീപിന്റെ ബന്ധുക്കളും നിരന്തരം തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ദിലീപ് ജയിലിലായിരുന്ന സമയത്ത് ആലുവ ജയിലിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. കാവ്യയും തന്നെ ഇക്കാര്യം പറഞ്ഞ് നിരവധി തവണ വിളിച്ചിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്നറിഞ്ഞാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലിലില്‍ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നതെന്നും താനത് നേരിട്ട് കണ്ടതാണെന്നും സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് താനും ദിലീപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണിത്. ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍' കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓര്‍മയുണ്ട്. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു താല്പര്യവും പ്രകടിപ്പിച്ചില്ല. അന്വേഷണ സംഘത്തിലെ ഉദ്യാഗസ്ഥനായ സുദര്ശന് എന്ന പോലീസുകാരനെ ദിലീപ് നോട്ടമിട്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.