ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം: ജൂറിക്കെതിരെ ഇന്ദ്രന്‍സും മഞ്ജുപിള്ളയും

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ജൂറിക്കെതിരെ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സും മഞ്ജുപിള്ളയും രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും അതേസമയം 'ഹോം' സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ ഇന്ദ്രന്‍സ് വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരേയും ശിക്ഷിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. ഹോം സിനിമ ജൂറി കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി […]

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ജൂറിക്കെതിരെ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സും മഞ്ജുപിള്ളയും രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും അതേസമയം 'ഹോം' സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ ഇന്ദ്രന്‍സ് വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരേയും ശിക്ഷിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. ഹോം സിനിമ ജൂറി കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ഹോം സിനിമ പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജുപിള്ളയും പ്രതികരിച്ചു. അതേസമയം വിവാദങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. പത്താംക്ലാസില്‍ മാര്‍ക്ക് കുറയുമ്പോള്‍ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ ഒരു വിഷമം. ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട, ജനങ്ങള്‍ സ്‌നേഹിച്ച ഒരു സിനിമയെ എന്തിന്റെ പേരിലാണ് അവഗണിച്ചതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

Related Articles
Next Story
Share it