നീര്‍ച്ചാലില്‍ പെട്രോള്‍ പമ്പിനായി സ്ഥലം നിരപ്പാക്കല്‍; റവന്യൂ അധികൃതര്‍ എത്തി വാഹനങ്ങള്‍ പിടിച്ചു

ബദിയടുക്ക: ബേള വി.എം നഗറില്‍ പെട്രോള്‍ പമ്പിനായി സ്ഥലം നിരപ്പാക്കലിന് പൊലീസ് മൗനം പാലിച്ചുവെങ്കിലും റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ പിടിച്ചു. രണ്ട് മണ്ണ് മാന്തി യന്ത്രവും മൂന്ന് ടിപ്പര്‍ലോറിയും പിടികൂടി. ഇവ ബദിയടുക്ക പൊലീസ് സ്റ്റേഷനടുത്ത് സൂക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ പിടിച്ചത്. ചെമ്മണ്ണ് മാഫിയകള്‍ക്ക് നേരെ പുതുതായി ചുമതലയേറ്റ എസ്.ഐ നിയമം കടുപ്പിച്ചതോടെ ചെമ്മണ്ണ് കടത്ത് സംഘം ഉള്‍വലിഞ്ഞിരുന്നു. എന്നാല്‍ അവധി ദിവസം മറയാക്കി പെട്രോള്‍ പമ്പിനായി ഉപയോഗിക്കുന്ന […]

ബദിയടുക്ക: ബേള വി.എം നഗറില്‍ പെട്രോള്‍ പമ്പിനായി സ്ഥലം നിരപ്പാക്കലിന് പൊലീസ് മൗനം പാലിച്ചുവെങ്കിലും റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ പിടിച്ചു. രണ്ട് മണ്ണ് മാന്തി യന്ത്രവും മൂന്ന് ടിപ്പര്‍ലോറിയും പിടികൂടി. ഇവ ബദിയടുക്ക പൊലീസ് സ്റ്റേഷനടുത്ത് സൂക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ പിടിച്ചത്. ചെമ്മണ്ണ് മാഫിയകള്‍ക്ക് നേരെ പുതുതായി ചുമതലയേറ്റ എസ്.ഐ നിയമം കടുപ്പിച്ചതോടെ ചെമ്മണ്ണ് കടത്ത് സംഘം ഉള്‍വലിഞ്ഞിരുന്നു. എന്നാല്‍ അവധി ദിവസം മറയാക്കി പെട്രോള്‍ പമ്പിനായി ഉപയോഗിക്കുന്ന സ്ഥലത്തെ പാറ, ചെമ്മണ്ണ് നിരപ്പാക്കാനായിരുന്നു ശ്രമം. പൊലീസ് കണ്ണടച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ ബദിയടുക്കയില്‍ മാത്രം ചെമ്മണ്ണ് എടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പരാതിയുയര്‍ന്നിരിക്കുകയാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ വീടിന്റെ തറനിറക്കാന്‍ കഴിയാതെ ആശങ്കപ്പെടുന്നു. സ്വന്തം സ്ഥലത്ത് ചെമ്മണ്ണ് ഉള്ളവര്‍ പുതിയ ഉത്തരവ് കാണിച്ച് കെട്ടിട ചട്ടപ്രകാരം പഞ്ചായത്തില്‍ നിന്ന് അനുവാദം വാങ്ങിച്ച് തറനിറക്കുന്നു. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സ്ഥലം ലഭിച്ചവര്‍ക്ക് വീടിന്റെ തറ നിറക്കണമെങ്കില്‍ മണ്ണിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇതിനാണ് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൊലീസ് പിടികൂടുന്ന മണ്ണ് മാന്തി യന്ത്രത്തിന് 25,000 രൂപയും ടിപ്പറിന് 10,800 രൂപയും വാഹനത്തിന്റെ കപ്പാസിറ്റി നോക്കി 11,500 രൂപവരെ വരും. എന്നാല്‍ ഇത് പിടികൂടുന്നത് രണ്ടാം തവണയാണെങ്കില്‍ ഇരട്ടി തുകയും അടക്കേണ്ടി വരുന്നു. പിടികൂടിയ വാഹനം വിട്ടു കിട്ടാനും ദിവസങ്ങളോളം വേണ്ടിവരുന്നു. ഭാരിച്ച തുക പിഴയായി ഈടാക്കുന്നതിനാല്‍ ചെമ്മണ്ണ് കടത്ത് സംഘം പിന്‍വലിയുകയാണ്. ഇത് കാരണം നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ കഴിയാതെ വരുന്നു.
ജിയോളജി വകുപ്പില്‍ നിന്ന് മണ്ണ് എടുക്കുവാനുള്ള അനുവാദം ലഭിക്കുന്നുണ്ടെങ്കിലും അതിനും കടമ്പകള്‍ ഏറെ കടക്കണം. ഇത് കാരണമാണ് ആരും തന്നെ ആ വഴിക്ക് ചിന്തിക്കാതെ കടത്ത് സംഘത്തെ ആശ്രയിക്കുന്നത്.

Related Articles
Next Story
Share it