കേന്ദ്രത്തിന് കര്‍ഷകരെ പേടി, യൂട്യൂബിന് കേന്ദ്രത്തെ പേടി; കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോരാട്ട ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു, നടപടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അതിര്‍ത്തികള്‍ കടന്ന് ആഗോളശ്രദ്ധ നേടിക്കഴിഞ്ഞതോടെ പ്രതിരോധിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ച് വെള്ളം മുടക്കി ട്വിറ്ററിന് പൂട്ടിട്ട് ഒന്നും സമരത്തെ തെല്ലും ബാധിക്കാത്തതോടെ യൂട്യൂബിലും കേന്ദ്രത്തിന്റെ കൈ കടത്തല്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോരാട്ട ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്്തു. പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരുന്ന പ്രതിരോധ ഗാനമായിരുന്നു ഇത്. […]

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭം അതിര്‍ത്തികള്‍ കടന്ന് ആഗോളശ്രദ്ധ നേടിക്കഴിഞ്ഞതോടെ പ്രതിരോധിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ച് വെള്ളം മുടക്കി ട്വിറ്ററിന് പൂട്ടിട്ട് ഒന്നും സമരത്തെ തെല്ലും ബാധിക്കാത്തതോടെ യൂട്യൂബിലും കേന്ദ്രത്തിന്റെ കൈ കടത്തല്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോരാട്ട ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്്തു.

പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരുന്ന പ്രതിരോധ ഗാനമായിരുന്നു ഇത്. ഒഫീഷ്യല്‍ അക്കൗണ്ടുകളില്‍ നിന്ന് ഈ ഗാനങ്ങള്‍ നീക്കിയെങ്കിലും മറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷരുടെ തീരുമാനം. യൂട്യൂബില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇത് മായാതെ കിടക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കര്‍ഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്ന അര്‍ത്ഥം വരുന്നതായിരുന്നു കന്‍വറിന്റെ ഗാനം. ഇത് പ്രക്ഷോഭത്തിന്റെ സ്വരമായി മാറിയിരുന്നു. ഒരു കോടി ആളുകളാണ് നീക്കം ചെയ്യുന്നതുവരെ വീഡിയോ ഗാനം കണ്ടത്. കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുമ്പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it