കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ തല്ല്; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ അടികൂടി. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാറിന്റെ പരാതിയില്‍ അമീറലി, സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതില്‍ രണ്ടുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത് കാരണം ഒരാളെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുകയാണ്. ഇവര്‍ പരസ്പരം അടികൂടുന്നത് കണ്ട് ജയില്‍ ജീവനക്കാരെത്തിയപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും […]

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ അടികൂടി. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് ഗിരീഷ് കുമാറിന്റെ പരാതിയില്‍ അമീറലി, സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇതില്‍ രണ്ടുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചത് കാരണം ഒരാളെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുകയാണ്. ഇവര്‍ പരസ്പരം അടികൂടുന്നത് കണ്ട് ജയില്‍ ജീവനക്കാരെത്തിയപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കാസര്‍കോട് സബ് ജയിലില്‍ നേരത്തെ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. മതിലില്‍ കൂടിയാണ് ലഹരി മരുന്നടക്കമുള്ളവ പൊതിഞ്ഞ് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതെന്ന് കണ്ടെത്തിയതിനാല്‍ മതിലിന് മുകളില്‍ വല സ്ഥാപിച്ചതോടെ അത് തടയാനായിരുന്നു.

Related Articles
Next Story
Share it