അവിഹിത ബന്ധത്തെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തിനിടെ വിറക്‌കൊള്ളികൊണ്ടുള്ള അടിയേറ്റ് അമ്പതുകാരന്‍ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്പതുകാരന്‍ വിറക് കൊള്ളികൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാത്തിക്കര കോളനിയിലെ കണ്ണന്റെ മകന്‍ കുറ്റിയാട്ട് രവി(50)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാത്തിക്കരയിലെ രാമകൃഷ്ണനെ(50) വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ രാമകൃഷ്ണന്റെ വീട്ടില്‍ വെച്ചാണ് സംഭവം. കൊലപാതകം സംബന്ധിച്ച് വെള്ളരിക്കുണ്ട് പൊലീസ് പറയുന്നത് ഇപ്രകാരമാണ്-രവി രാമകൃഷ്ണന്റെ വീട്ടില്‍ പതിവായി പോകാറുണ്ട്. ഇന്ന് രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണന്‍ കൂലിപ്പണിക്കായി പുറത്തുപോയിരുന്നു. അവിചാരിതമായി രാമകൃഷ്ണന്‍ തിരച്ചെത്തിയപ്പോള്‍ […]

കാഞ്ഞങ്ങാട്: അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്പതുകാരന്‍ വിറക് കൊള്ളികൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാത്തിക്കര കോളനിയിലെ കണ്ണന്റെ മകന്‍ കുറ്റിയാട്ട് രവി(50)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാത്തിക്കരയിലെ രാമകൃഷ്ണനെ(50) വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ രാമകൃഷ്ണന്റെ വീട്ടില്‍ വെച്ചാണ് സംഭവം. കൊലപാതകം സംബന്ധിച്ച് വെള്ളരിക്കുണ്ട് പൊലീസ് പറയുന്നത് ഇപ്രകാരമാണ്-രവി രാമകൃഷ്ണന്റെ വീട്ടില്‍ പതിവായി പോകാറുണ്ട്. ഇന്ന് രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണന്‍ കൂലിപ്പണിക്കായി പുറത്തുപോയിരുന്നു. അവിചാരിതമായി രാമകൃഷ്ണന്‍ തിരച്ചെത്തിയപ്പോള്‍ രവിയെ വീട്ടിനകത്ത് സംശസാഹചര്യത്തില്‍ കണ്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് രവി മരണപ്പെടുകയുമായിരുന്നു. രവിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യക്കും അക്രമത്തില്‍ പരിക്കേറ്റു. അവിഹിതബന്ധമെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.