പള്ളിയില്‍ നിന്ന് വിതരണം ചെയ്ത ചീരണി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് 50 പേര്‍ ചികിത്സയില്‍

ബന്തിയോട്: പള്ളിയില്‍ നിന്ന് വിതരണം ചെയ്ത ചീരണി കഴിച്ച കുട്ടികളടക്കം 50ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. ചൊവ്വാഴ്ച ഒളയം ജുമാമസ്ജിദില്‍ നടന്ന ദിക്‌റ് ചടങ്ങുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്നെത്തിച്ച് വിതരണം ചെയ്ത ചീരണി ഭക്ഷിച്ച എതാനും പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദി, വയറിളക്കം, പനി തുടങ്ങിയവ പിടിപെട്ട് ഏതാനും പേര്‍ ആസ്പത്രിയിലും മറ്റുചിലര്‍ വീടുകളിലും ചികിത്സയിലാണ്. മുഹമ്മദ് ഹാജി (84), സല്‍മാ (75), ഖദീജ (67) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ പള്ളിപരിസരത്തും ഏതാനും […]

ബന്തിയോട്: പള്ളിയില്‍ നിന്ന് വിതരണം ചെയ്ത ചീരണി കഴിച്ച കുട്ടികളടക്കം 50ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. ചൊവ്വാഴ്ച ഒളയം ജുമാമസ്ജിദില്‍ നടന്ന ദിക്‌റ് ചടങ്ങുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്നെത്തിച്ച് വിതരണം ചെയ്ത ചീരണി ഭക്ഷിച്ച എതാനും പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദി, വയറിളക്കം, പനി തുടങ്ങിയവ പിടിപെട്ട് ഏതാനും പേര്‍ ആസ്പത്രിയിലും മറ്റുചിലര്‍ വീടുകളിലും ചികിത്സയിലാണ്. മുഹമ്മദ് ഹാജി (84), സല്‍മാ (75), ഖദീജ (67) തുടങ്ങിയവരാണ് ചികിത്സയിലുള്ളത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ പള്ളിപരിസരത്തും ഏതാനും വീടുകളിലും എത്തി വിവരങ്ങള്‍ ആരായുകയും പരിശോധന നടത്തുകയും ചെയ്തു.

Related Articles
Next Story
Share it