കൊല്ലത്ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂരിലെ 45കാരനാണ് അറസ്റ്റിലായത്. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒളിവിലുള്ള പിതാവിന്റെ സുഹൃത്തിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
Next Story
Share it