അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന് ദാരുണമരണം

പുത്തൂര്‍: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന്‍ ദാരുണമായി മരണപ്പെട്ടു. ഉപ്പിനങ്ങാടിയിലെ അദ്വിത് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉപ്പിനങ്ങാടിയിലെ നട്ടിബൈല്‍ പെട്രോള്‍ ബങ്കിന് സമീപമാണ് അപകടമുണ്ടായത്. മക്കളായ അദ്വിതിനെയും അശ്വിതിനെയും ഇരുത്തി അമ്മയും അംഗണ്‍വാടി ജീവനക്കാരിയുമായ അനുരാധയാണ് ഇരുചക്രവാഹനം ഓടിച്ചിരുന്നത്. ഇതിനിടെ ടാങ്കര്‍ ലോറിയുമായി ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ അദ്വിതിന്റെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. തത്ക്ഷണം തന്നെ […]

പുത്തൂര്‍: അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനവും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് ലോറിക്കടിയിലേക്ക് തെറിച്ചുവീണ പതിനഞ്ചുകാരന്‍ ദാരുണമായി മരണപ്പെട്ടു. ഉപ്പിനങ്ങാടിയിലെ അദ്വിത് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഉപ്പിനങ്ങാടിയിലെ നട്ടിബൈല്‍ പെട്രോള്‍ ബങ്കിന് സമീപമാണ് അപകടമുണ്ടായത്. മക്കളായ അദ്വിതിനെയും അശ്വിതിനെയും ഇരുത്തി അമ്മയും അംഗണ്‍വാടി ജീവനക്കാരിയുമായ അനുരാധയാണ് ഇരുചക്രവാഹനം ഓടിച്ചിരുന്നത്. ഇതിനിടെ ടാങ്കര്‍ ലോറിയുമായി ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ അദ്വിതിന്റെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. തത്ക്ഷണം തന്നെ മരണവും സംഭവിച്ചു. അനുരാധയെയും അശ്വിതിനെയും ഗുരുതരനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it