ഗ്യാസ് അടുപ്പില്‍ നിന്നും തീപടര്‍ന്നു പൊള്ളലേറ്റ പതിനഞ്ചുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാലോം പറമ്പ ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖാ(15)ണ് മരിച്ചത്. കഴിഞ്ഞ ദിവസം സുശീല ജോലിക്ക് പോയ സമയത്തായിരുന്നു അപകടമുണ്ടായത്. അടുപ്പ് ഓണ്‍ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് അത് കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വിളക്കില്‍ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു. അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വൈശാഖിന്റെ വസ്ത്രത്തില്‍ പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് […]

കാഞ്ഞങ്ങാട്: ഗ്യാസ് അടുപ്പില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മാലോം പറമ്പ ആലത്തടിയിലെ സുശീലയുടെ മകന്‍ വൈശാഖാ(15)ണ് മരിച്ചത്. കഴിഞ്ഞ ദിവസം സുശീല ജോലിക്ക് പോയ സമയത്തായിരുന്നു അപകടമുണ്ടായത്.
അടുപ്പ് ഓണ്‍ ചെയ്ത ശേഷം മണ്ണെണ്ണ വിളക്ക് കൊണ്ട് അത് കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വിളക്കില്‍ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തും മറിയുകയായിരുന്നു.
അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വൈശാഖിന്റെ വസ്ത്രത്തില്‍ പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ വൈശാഖിനെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
വള്ളിക്കടവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വൈശാഖ്. ഒരു സഹോദരിയുണ്ട്.

Related Articles
Next Story
Share it