ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ വ്യാഴാഴ്ച ഖത്തറിനെ നേരിടും
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ശക്തരായ ഖത്തറിനെ നേരിടും. രാത്രി ഇന്ത്യന്‍ സമയം 10.30 ന് ദോഹയിലെ ജെസിന്‍ ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തര്‍ ലോകകപ്പ്, എ.എഫ്.സി ഏഷ്യന്‍ കപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള മൂന്ന് യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. കൊറോണയുട പശ്ചാത്തലത്തില്‍ ഹോം എവേ ഫോര്‍മാറ്റ് ഒഴിവാക്കി മത്സരങ്ങള്‍ പൂര്‍ണമായും ദോഹയിലാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത മങ്ങിയെങ്കിലും എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത ബാക്കിയുണ്ട്. 28 അംഗ ഇന്ത്യന്‍ ദേശീയ ടീം […]

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ശക്തരായ ഖത്തറിനെ നേരിടും. രാത്രി ഇന്ത്യന്‍ സമയം 10.30 ന് ദോഹയിലെ ജെസിന്‍ ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തര്‍ ലോകകപ്പ്, എ.എഫ്.സി ഏഷ്യന്‍ കപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള മൂന്ന് യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. കൊറോണയുട പശ്ചാത്തലത്തില്‍ ഹോം എവേ ഫോര്‍മാറ്റ് ഒഴിവാക്കി മത്സരങ്ങള്‍ പൂര്‍ണമായും ദോഹയിലാണ് നടത്തുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യത മങ്ങിയെങ്കിലും എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത ബാക്കിയുണ്ട്.
28 അംഗ ഇന്ത്യന്‍ ദേശീയ ടീം സ്‌ക്വാഡ് മെയ് 20ന് തന്നെ ഖത്തറിലേക്ക് എത്തിയിരുന്നു. മെയ് 15 മുതല്‍ ഡെല്‍ഹിയിലെ ഹോട്ടലില്‍ ബയോ ബബിളിന് കഴിയുകയായിരുന്നു താരങ്ങളെല്ലാം. ഗ്രൂപ്പ് ഇയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്. ജൂണ്‍ ഏഴിന് ബംഗ്ലാദേശിനെയും ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്.
28 അംഗ സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമൃന്ദര്‍ സിംഗ്, ധീരജ് സിംഗ്.
പ്രതിരോധനിര: പ്രീതം കോട്ടാല്‍, രാഹുല്‍ ഭെകെ, നരേന്ദര്‍ ഗലോട്ട്, ചിംഗ്ലെന്‍സാന സിംഗ്, സന്ദേഷ് ജിംഗന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.
മധ്യനിര: ഉദാന്ത സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, റൗളിന്‍ ബോര്‍ജസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാല്‍ഡര്‍, സുരേഷ് വാങ്ജാം, ലാലെങ്മാവിയ റാല്‍ട്ടെ, സഹല്‍ അബ്ദുള്‍ സമദ്, മുഹമ്മദ് യാസിര്‍, ലാലിയാന്‍സുവാല.
മുന്നേറ്റനിര: ഇഷാന്‍ പണ്ഡിറ്റ, സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്.