കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം വരുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം വരുന്നു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള അജണ്ടയില്‍ എത്തിയപ്പോള്‍ ഈ സ്ഥാനത്തേക്ക് ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേര് വന്നതോടെയാണ് ഏകകണ്ഠമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയത്. നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജി ഒഴിയുന്നതിനാല്‍ ഈ സ്ഥാനത്തേക്ക് രണ്ട് അംഗങ്ങളുടെ പേര് ഉയര്‍ന്നു വന്നതോടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിലേക്ക് മാറ്റി. നിലവിലുള്ള സെക്രട്ടറി എം. വിനോദ്, യൂത്ത് വിങ്ങ് നേതാവ് സി.കെ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം വരുന്നു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള അജണ്ടയില്‍ എത്തിയപ്പോള്‍ ഈ സ്ഥാനത്തേക്ക് ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേര് വന്നതോടെയാണ് ഏകകണ്ഠമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയത്. നിലവിലുള്ള പ്രസിഡണ്ട് സി. യൂസഫ് ഹാജി ഒഴിയുന്നതിനാല്‍ ഈ സ്ഥാനത്തേക്ക് രണ്ട് അംഗങ്ങളുടെ പേര് ഉയര്‍ന്നു വന്നതോടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിലേക്ക് മാറ്റി. നിലവിലുള്ള സെക്രട്ടറി എം. വിനോദ്, യൂത്ത് വിങ്ങ് നേതാവ് സി.കെ ആസിഫ് എന്നിവരാണ് മത്സര രംഗത്ത് വന്നത്. ആസിഫിനെ പെറ്റ്‌സ് ചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. മഹേഷ് പിന്താങ്ങി. വിനോദിനെ കെ. വി ലക്ഷ്മണനാണ് നിര്‍ദ്ദേശിച്ചത്. അബ്ദുള്ളക്കുഞ്ഞി പിന്താങ്ങി. രണ്ട് സ്ഥാനാര്‍ത്ഥികള്‍ വന്നതോടെ ഇന്നലെ നടപടിക്രമങ്ങള്‍ക്ക് സമയം തികയാത്തതിനാല്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാക്കേണ്ടതിനാലാണിത ്. ജനറല്‍ ബോഡി യോഗം തീരുമാനിച്ചപ്പോള്‍ തന്നെ ഒരു വിഭാഗം ആസിഫിനെ മുന്‍നിര്‍ത്തി രംഗത്തിറങ്ങിയിരുന്നു. അംഗങ്ങളെ നേരിട്ട് കാണുകയും ചെയ്തു. ഭാരവാഹി സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന ചിന്തയുമായാണ് ആസിഫിനെ മുന്‍നിര്‍ത്തി ഒരു വിഭാഗം വ്യാപാരികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
മുന്‍ വര്‍ഷവും പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരമുണ്ടായിരുന്നു. അന്ന് സി. യൂസഫ് ഹാജിക്കെതിരെ അരയിലെ സമീര്‍ ആയിരുന്നു മത്സരിച്ചത്. യൂസഫ് ഹാജി 65 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മര്‍ച്ചന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായ സി.കെ ആസിഫ് മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് പ്രസിഡണ്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. എം.വിനോദ് നിലവില്‍ സെക്രട്ടറിയാണ്. 801 അംഗങ്ങളാണ് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ഉള്ളത്.