ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചത് നാടിനെ ദു:ഖത്തിലാക്കി

കാസര്‍കോട്: ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചത് നാടിനെ അഗാത ദു: ഖത്തിലാക്കി. മുട്ടത്തോടി കോപ്പ ഹിദായത്ത് നഗര്‍ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ അഷ്‌റഫ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാനെ ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത […]

കാസര്‍കോട്: ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചത് നാടിനെ അഗാത ദു: ഖത്തിലാക്കി. മുട്ടത്തോടി കോപ്പ ഹിദായത്ത് നഗര്‍ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ അഷ്‌റഫ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഇര്‍ഫാനെ ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്ത ഞായറാഴ്ച്ച അഷ്‌റഫിന്റെ വിവാഹം നടക്കാനിരുന്നതായിരുന്നു. അതിനിടെയാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. ദുബായില്‍ ഉണ്ടായിരുന്ന അഷ്‌റഫ് വിവാഹത്തിനായി ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. വിവാഹം ക്ഷണിക്കാനും പെരുന്നാളിനുമായി മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം രാത്രിയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: ഖൈറുന്നീസ. മറ്റ് സഹോദരങ്ങള്‍: റസീന, ശാഹിന, ശഹര്‍ബാന.

Related Articles
Next Story
Share it