പനി: ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാട്ടക്കല്‍ നെടും പാലപുഴയില്‍ ബാലകൃഷ്ണന്റെയും കോമളവല്ലിയുടെയും മകളും ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യയുമായ അശ്വതി (26) ആണ് മരിച്ചത്. നായന്മാര്‍മൂല ടി.ഐ.ടി.ടി.സിയിലെ അധ്യാപക വിദ്യാര്‍ത്ഥിനിയായ അശ്വതി പരവനടുക്കത്തെ ചെമനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ പരിശീലനത്തിനെത്തിയിരുന്നു. അതിനിടെയാണ് പനി ബാധിച്ചത്. ആദ്യം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അഞ്ചു വയസുള്ള അനയ് ഏക മകനാണ്. […]

കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാട്ടക്കല്‍ നെടും പാലപുഴയില്‍ ബാലകൃഷ്ണന്റെയും കോമളവല്ലിയുടെയും മകളും ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യയുമായ അശ്വതി (26) ആണ് മരിച്ചത്. നായന്മാര്‍മൂല ടി.ഐ.ടി.ടി.സിയിലെ അധ്യാപക വിദ്യാര്‍ത്ഥിനിയായ അശ്വതി പരവനടുക്കത്തെ ചെമനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ പരിശീലനത്തിനെത്തിയിരുന്നു. അതിനിടെയാണ് പനി ബാധിച്ചത്. ആദ്യം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. അഞ്ചു വയസുള്ള അനയ് ഏക മകനാണ്. സഹോദരങ്ങള്‍: ആതിര, ആദിത്യന്‍.

Related Articles
Next Story
Share it