പനി: ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഉളിയത്തടുക്ക: പനിയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പട്ട്‌ള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മൊയ്തു-മിസ്‌രിയ ദമ്പതികളുടെ മകളുമായ ഖദീജത്ത് മുബീന(14)യാണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് പനി ബാധിച്ചത്. ഇന്നലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ചിച്ചതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്. മയ്യത്ത് രാത്രിയോടെ മായിപ്പാടി പള്ളി അങ്കണത്തില്‍ ഖബറടക്കും. മുഹ്‌സിന്‍ സഹോദരനാണ്.മുബീനയുടെ മരണത്തെ തുടര്‍ന്ന് പട്ട്‌ള സ്‌കൂളിന് […]

ഉളിയത്തടുക്ക: പനിയെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പട്ട്‌ള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മൊയ്തു-മിസ്‌രിയ ദമ്പതികളുടെ മകളുമായ ഖദീജത്ത് മുബീന(14)യാണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് പനി ബാധിച്ചത്. ഇന്നലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ചിച്ചതിനാല്‍ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്. മയ്യത്ത് രാത്രിയോടെ മായിപ്പാടി പള്ളി അങ്കണത്തില്‍ ഖബറടക്കും. മുഹ്‌സിന്‍ സഹോദരനാണ്.
മുബീനയുടെ മരണത്തെ തുടര്‍ന്ന് പട്ട്‌ള സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Related Articles
Next Story
Share it