സ്‌നേഹവീട്ടിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഫിയസ്റ്റ കെ.എല്‍ 14 പരിപാടിയുടെ ഭാഗമായി 'ഹദിയ്യല്‍ ഈദ്' കാസര്‍കോട് സി.എച്ച് സെന്ററിന് കീഴിലുള്ള സ്‌നേഹ വീട്ടിലേക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി.ആലമ്പാടിയിലെ സ്‌നേഹ വീട്ടില്‍ നടന്ന പരിപാടി എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് എരിയാല്‍, കാസര്‍കോട് സി.എച്ച് സെന്റര്‍ ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എന്‍. എ അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് പുതുവസ്ത്രം […]

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഫിയസ്റ്റ കെ.എല്‍ 14 പരിപാടിയുടെ ഭാഗമായി 'ഹദിയ്യല്‍ ഈദ്' കാസര്‍കോട് സി.എച്ച് സെന്ററിന് കീഴിലുള്ള സ്‌നേഹ വീട്ടിലേക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി.
ആലമ്പാടിയിലെ സ്‌നേഹ വീട്ടില്‍ നടന്ന പരിപാടി എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് എരിയാല്‍, കാസര്‍കോട് സി.എച്ച് സെന്റര്‍ ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എന്‍. എ അബൂബക്കര്‍ ഹാജി എന്നിവര്‍ക്ക് പുതുവസ്ത്രം കൈമാറി. ഖത്തര്‍ കെ.എം.സി.സി മുനിസിപ്പല്‍ ട്രഷറര്‍ ബഷീര്‍ കെ. എഫ്.സി സ്വാഗതം പറഞ്ഞു. സഹീര്‍ ആസിഫ്, ജലീല്‍ എഴുതുംകടവ്, അബ്ദുല്‍ റഹിമാന്‍ ഖാസി, നാസര്‍ ചായിന്റടി, തളങ്കര ഹക്കീം അജ്മല്‍, ശംസുദ്ദീന്‍ ടി.എം, റാസി തളങ്കര, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, അമീര്‍ ഖാസി, അബ്ദുല്ല ഹാജി ഗോവ, ഹസൈനാര്‍ സംബന്ധിച്ചു.
റഫീഖ് കുന്നില്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it