സുരക്ഷാ നല്‍കാതെ വേലികള്‍; കാട്ടാന ഭീതിയില്‍ പനത്തടി
കാഞ്ഞങ്ങാട്: രക്ഷാവേലികള്‍ നോക്കുകുത്തികളായതോടെ പനത്തടിയിലെ ജനങ്ങള്‍ കാട്ടാന ഭയത്തില്‍ കഴിയുകയാണ്. കാട്ടാനയുടെ വിളയാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മൊട്ടയംകൊച്ചിയിലുണ്ടായത്. ഈ പ്രദേശത്ത് കാട്ടാനകളുടെ വരവ് തടയാന്‍ സ്ഥാപിച്ച ഇരുമ്പു വേലികള്‍ നോക്കുകുത്തികളായി കിടക്കുകയാണ്. ഈ സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന്, പുളിംകൊച്ചി, താന്നിക്കല്‍, മൊട്ടയംകൊച്ചി പ്രദേശങ്ങളിലെ ജനങ്ങളാണ് കാട്ടാന ഭയത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. റാണിപുരം മേഖലയിലേക്ക് വരുന്ന കാട്ടാനകള്‍ മൊട്ടയംകൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ തകര്‍ന്നു കിടക്കുന്ന വേലി കടന്നാണ് ജനവാസ […]

കാഞ്ഞങ്ങാട്: രക്ഷാവേലികള്‍ നോക്കുകുത്തികളായതോടെ പനത്തടിയിലെ ജനങ്ങള്‍ കാട്ടാന ഭയത്തില്‍ കഴിയുകയാണ്. കാട്ടാനയുടെ വിളയാട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മൊട്ടയംകൊച്ചിയിലുണ്ടായത്. ഈ പ്രദേശത്ത് കാട്ടാനകളുടെ വരവ് തടയാന്‍ സ്ഥാപിച്ച ഇരുമ്പു വേലികള്‍ നോക്കുകുത്തികളായി കിടക്കുകയാണ്. ഈ സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന്, പുളിംകൊച്ചി, താന്നിക്കല്‍, മൊട്ടയംകൊച്ചി പ്രദേശങ്ങളിലെ ജനങ്ങളാണ് കാട്ടാന ഭയത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. റാണിപുരം മേഖലയിലേക്ക് വരുന്ന കാട്ടാനകള്‍ മൊട്ടയംകൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ തകര്‍ന്നു കിടക്കുന്ന വേലി കടന്നാണ് ജനവാസ മേഖലയിലേക്കിറങ്ങുന്നത്. ഈ പ്രദേശം പനത്തടി പഞ്ചായത്തിലാണ് കിടക്കുന്നതെങ്കിലും മരുതോം ഫോറസ്റ്റ് സെക്ഷന്റെ കീഴിലാണ്. ഈയൊരു പ്രശ്‌നം കാരണം കാട്ടാനകളുടെ വരവറിയാനും തടയാനും മേഖലയിലുള്ള വനപാലകര്‍ക്ക് കഴിയാതെ പോകുന്നു. ഈ പ്രദേശം കൂടി പനത്തടി ഫോറസ്റ്റ് സെക്ഷന്റെ കീഴില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്. മരുതോം ഫോറസ്റ്റ് ആസ്ഥാനം പരപ്പയിലാണ്. അതുകൊണ്ടു തന്നെ ഫോറസ്റ്റ് അധികൃതര്‍ക്ക് ഇവിടെ എപ്പോഴും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികള്‍ അവരുടെ തോട്ടത്തിലെ കാട് വെട്ടിതെളിക്കാത്തതും ആനകള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ സൗകര്യമാകുന്നു. വേനല്‍ കടുത്ത തോടെ മൊട്ടയംകൊച്ചി പ്രദേശത്തുകാര്‍ക്ക് ഏക ആശ്രയം ആനയുടെ ആക്രമണമുണ്ടായ പ്രദേശത്തെ തുരങ്കത്തില്‍ നിന്നുള്ള വെള്ളമാണ്. ഈ വെള്ളം അന്വേഷിച്ച് കൂടിയാണ് കാട്ടാനകളും ഇറങ്ങുന്നത്. വേലിയുള്‍പ്പെടെ ആനകളെ തടയാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.