കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് യു.പി സര്‍ക്കാറിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൃഷ്ണ ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മിക്കാനായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഭഗവാന്‍ കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. യു.പി പൊതുമരാമത്ത് വകുപ്പ് അഭിഭാഷകനോടാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ഇക്കാര്യം പറഞ്ഞത്. മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോ മീറ്റര്‍ റോഡിന് വീതി കൂട്ടുന്നതിനായി 2,940 മരങ്ങള്‍ മുറിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് 138.41 കോടി നഷ്ടപരിഹാരം നല്‍കുമെന്നും പകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും […]

ന്യൂഡല്‍ഹി: കൃഷ്ണ ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മിക്കാനായി മരങ്ങള്‍ മുറിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഭഗവാന്‍ കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. യു.പി പൊതുമരാമത്ത് വകുപ്പ് അഭിഭാഷകനോടാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ഇക്കാര്യം പറഞ്ഞത്.

മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോ മീറ്റര്‍ റോഡിന് വീതി കൂട്ടുന്നതിനായി 2,940 മരങ്ങള്‍ മുറിക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് 138.41 കോടി നഷ്ടപരിഹാരം നല്‍കുമെന്നും പകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് 100 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ക്ക് പകരമാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

മരങ്ങള്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. അതു കൂടി പരിഗണിച്ച് മാത്രമേ അതിന്റെ മൂല്യം കണക്കാക്കാനാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Felling of trees in name of Lord Krishna can't be allowed, observes SC

Related Articles
Next Story
Share it