നീര്ച്ചാല്: ബേള പെരിയടുക്കയിലെ ഡ്രൈവര്‍ നാരായണന്(58) കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക സ്റ്റാന്റിലെ ടെമ്പോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനുള്ള ശ്രമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃഷ്ണന്-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: മോഹിനി. മകന്: സച്ചിന്. സഹോദരന്: പരേതനായ ശ്രീധരന്.